nattupookkal

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, May 09, 2006

::വാക::

8 Comments:

At 11:07 PM, Blogger രമേഷ് said...

ഇതു വാകയുടെ ചിത്രമല്ലല്ലോ.... ഞങ്ങളുടെ നാട്ടില്‍ ഇതിനെ മെയ്‌ ഫ്ലവര്‍ എന്നാണുപറയുക. വാകയല്ല... എനിക്കുറപ്പ്‌.

 
At 11:16 PM, Blogger വല്യമ്മായി said...

മെയ് ഫ്ളവര്‍ വയലറ്റ് കളറിലല്ലേ,ഇതു വാക തന്നെ,ഇതു പോലെ വേറെ ഒരു പൂവ് കൂടിയുണ്ട് അതിന്‍റെ ചെടി ഇത്ര വലുതല്ല

 
At 11:48 PM, Blogger Kumar Neelakandan © (Kumar NM) said...

ഞങ്ങളുടെ നാട്ടില്‍ ഇതിനെ കൊന്ന (കണിക്കൊന്നയല്ല), തണല്‍മരം എന്നൊക്കെ പറയും.

ശരിയാണ് ഇത് വാകയല്ല. വാക ഇതാണ്.

മറ്റൊരു വാക കൂടി ഉണ്ട്, മലവാക! flame of the forest എന്ന് ആംഗലേയത്തില്‍. അതു പൂത്തു നില്‍ക്കുന്നത് അടുത്ത മലയില്‍ നിന്നു നോക്കിയാല്‍ ശരിക്കും കാടിനു തീപിടിച്ചു എന്നു തന്നെ കരുതും. അഗ്സ്ത്യകൂടത്തിലേക്കുള്ള യാത്രയില്‍ ഈ തീ കത്തല്‍ ഒരുപാട് കാണാന്‍ കഴിയും.‍ അത് ഇതല്ലേ?. അപ്പോള്‍ പിന്നെ ഇതോ? സത്യം പറയട്ടെ, എനിക്കാകെ കന്‍ഫ്യൂഷനാണ് ഈ വകയില്‍.

 
At 12:11 AM, Anonymous Anonymous said...

ഇത് ഗുല്‍‌മോഹര്‍ അല്ലേ?

 
At 12:52 AM, Blogger Unknown said...

കനകാംബരം?

 
At 12:58 AM, Blogger Kumar Neelakandan © (Kumar NM) said...

അപ്പോള്‍ ദില്‍ബാസുവിനു കനകംബരവുമറിയില്ല!
ചെമ്പര്‍ത്തിപ്പൂവ് അറിയുമൊ? കൃഷിയുണ്ട്?

ബാസു, കനകാംബരം എന്നു പറയുന്നത് ഓറഞ്ച് നിറത്തില്‍ ഒരുപൂവാണ്. ഈ ബ്ലോഗില്‍ തന്നെ അതിന്റെ ചിത്രം ഉണ്ട്.

പണ്ട് മലയാളി മങ്കമാര്‍ ഇതു തലയില്‍ ചൂടിച്ചിരുന്നു. ഇപ്പോഴും തമിഴ് മങ്കമാരുടെ (നഗരങ്ങളിലെ അല്ല) തലയില്‍ ഇതിനു സ്ഥാനം ഉണ്ട്.

 
At 1:18 AM, Blogger Unknown said...

ഛെ!മാനം പോയല്ലോ പടച്ചോനേ. ഇനി മുതല്‍ ചെടികള്‍,പൂക്കള്‍ എന്നിവയുള്ള പോസ്റ്റുകള്‍ ഒഴിവാക്കുന്നതാവും ഇമേജിന് നല്ലത്. :)

കുമാറേട്ടാ,
സത്യം പറയട്ടെ. ചെമ്പരത്തിപ്പൂ,മുല്ലപ്പൂ,തെങ്ങ്,മാവ്,പ്ലാവ്,കമ്മ്യൂണിസ്റ്റപ്പ,ചൊറിയുന്ന ചെടി (പേര് അറിയില്ല) എന്നിവ ഒഴിച്ച് മറ്റൊന്നും കണ്ടാലറിയില്ല, പേരുമറിയില്ല. ഹാവൂ കുമ്പസാരിച്ചാലുള്ള സുഖം ഒന്ന് വേറെത്തന്നെയാണേ. :-)

(ഓടോ:ഇനി ഇത് ജമന്തിയാവുമോ?) :)

 
At 8:09 PM, Blogger Salil said...

കുമാറേട്ടാ .. പറഞ്ഞ മരങ്ങള്‍ക്ക്‌ വേറെ പേര്‌ ആണ്‌ ഞങ്ങള്‍ പറയുന്നത്‌ .. ആദ്യത്തെ പൂവിന്റെ പേര്‌ മറന്നു പോയി .. രണ്ടാമത്തെത്‌ മുരിക്ക്‌ മൂന്നാമത്തെത്‌ മുള്ളില്ലാമുരിക്ക്‌ -..

 

Post a Comment

<< Home